കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ചു; ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് നീക്കുന്നതിനിടെയാണ് അപകടം

കൊല്ലം: കൊ​ച്ചി പു​റം​ക​ട​ലി​ൽ ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി​യതിനെ തുടർന്ന് കൊല്ലം ശക്തികുളങ്ങര തീരത്തടിഞ്ഞ കണ്ടെയ്നറിന് തീപിടിച്ചു. കണ്ടെയ്നർ മുറിച്ച് നീക്കുന്നതിനിടെയാണ് തീപിടിച്ചത്. മുൻകരുതലായി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമനസേന തീ അണച്ചു.

റെഫ്രിജറേറ്റർ സംവിധാനമുള്ള കണ്ടെയ്നറുകളിൽ തെർമോക്കോൾ കവചമുണ്ട്. ഗ്യാസ് കട്ടിങ് നടത്തി കണ്ടെയ്നറുകൾ രണ്ടായി വേർപ്പെടുത്തുന്നതിനിടെ തെർമോക്കോളിന് തീപിടിക്കുകയായിരുന്നു. തീപിടിത്തത്തിന് പിന്നാലെ വലിയ പുക ഉയർന്നത് പ്രദേശത്തെ ജനവാസമേഖലയിൽ ആശങ്കക്ക് വഴിവെച്ചു. അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

കപ്പൽ അപകടത്തിന് പിന്നാലെ കൊല്ലത്തിന്‍റെ വിവിധ തീരപ്രദേശങ്ങളിലായി 41 കണ്ടെയ്നറുകൾ അടിഞ്ഞിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, തിരുവനന്തപുരം, വർക്കല, നെയ്യാറ്റിൻകര, ചിറയിൻകീഴ്​ താലൂക്കുകളുടെ തീരമേഖലയിലാണ്​ കണ്ടെയ്​നറുകൾ കരക്കടിഞ്ഞത്. ഇതിൽ ഒമ്പത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങര തീരത്തടിഞ്ഞത്. കണ്ടെയ്നറുകൾ രണ്ടായി മുറിച്ച് റോഡ്, ജല മാർഗങ്ങൾ വഴി കൊല്ലം തുറമുഖത്തിലേക്കാണ് നീക്കുന്നത്. മുങ്ങിത്താഴ്​ന്ന കപ്പലിലുണ്ടായിന്ന കണ്ടെയ്​നറുകളിൽ ബുധനാഴ്ച വൈകീട്ട്​ വരെ കരക്കടിഞ്ഞത്​ 54 എണ്ണമാണ്​.

അതേസമയം, കൊ​ച്ചി പു​റം​ക​ട​ലി​ൽ ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാൻ സ​ർ​ക്കാ​ർ ​അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നോ​ട് നി​യ​മോ​പ​ദേ​ശം തേ​ടി. ക​പ്പ​ൽ ക​മ്പ​നി​യാ​യ മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പി​ങ്​ ക​മ്പ​നി (എം.​എ​സ്‍.​സി), ക​പ്പ​ലി​ന്‍റെ ക്യാ​പ്റ്റ​ൻ, പ്ര​ധാ​ന എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി കേ​സെ​ടു​ക്കാ​നാ​ണ് ആ​ലോ​ച​ന. കണ്ടെയ്​നറുകൾ കടലിൽ വീണതു മൂലമുണ്ടായ മലിനീകരണം, അത്​ മത്സ്യസമ്പത്തിനും കടലിലെ ആവാസവ്യവസ്ഥക്കും സൃഷ്ടിക്കുന്ന വെല്ലുവിളി, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ മുൻനിർത്തി നിയമനടപടി സ്വീകരിക്കുന്നതിലെ സാധ്യതകളാണ്​ പരിശോധിക്കുന്നത്​.

എ​ന്നാ​ൽ, സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ്​ ക​പ്പ​ൽ മു​ങ്ങി​യ​തെ​ന്ന്​ ​ഉ​ട​മ​ക​ളാ​യ മെ​ഡി​റ്റ​റേ​നി​യ​ൻ ഷി​പ്പി​ങ്​ ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​രു​ത​ലോ​ടെ​യാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. വി​ഴി​ഞ്ഞ​ം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ക​പ്പ​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന വ​ൻ​കി​ട ക​മ്പ​നി​യെ പ്ര​തി​സ്ഥാ​ന​ത്ത്​ നി​​ർ​ത്തേ​ണ്ടി​വ​രു​​​​ന്ന സാ​ഹ​ച​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

കൊ​ച്ചി തീ​ര​ത്തു​നി​ന്ന് 38 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ലൈ​ബീ​രി​യ​ൻ ച​ര​ക്കു​ക​പ്പ​ൽ ‘എം.​എ​സ്.​സി എ​ൽ​സ-3’ അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ കാ​ര​ണം ബ​ല്ലാ​സ്റ്റ് ടാ​ങ്ക​റി​നു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റെ​ന്ന് മ​റൈ​ൻ മ​ർ​ക്ക​ന്റൈ​ൽ ഡി​പ്പാ​ർ​ട്മെ​ന്റിന്‍റെ (എം.​എം.​ഡി) കണ്ടെത്തൽ. ക​പ്പ​ൽ ആ​ടി​യു​ല​യു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​പ്പ​ലു​ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ വെ​ള്ളം സം​ഭ​രി​ക്കു​ന്ന ടാ​ങ്കു​ക​ളാ​ണ് ബ​ല്ലാ​സ്റ്റ്.

യാ​ത്ര​ക്കി​ടെ വ​ല​തു​വ​ശ​ത്തെ ടാ​ങ്കു​ക​ളി​ലൊ​ന്നി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ള്ളം നി​റ​ഞ്ഞ്​ ക​പ്പ​ൽ ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​യു​ക​യാ​യി​രു​ന്നു. പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച് ക​പ്പ​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നു​ള്ള ശ്ര​മം മോ​ശം കാ​ലാ​വ​സ്ഥ സ​ങ്കീ​ർ​ണ​മാ​ക്കി​യെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ.

Tags:    
News Summary - Container caught fire after washing off Kollam coast; accident occurred while being cut and removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.