'പകര്‍ച്ചവ്യാധികളെ കരുതിയിരിക്കണം'; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പകര്‍ച്ചവ്യാധികളെ കരുതിയിരിക്കമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോർജ്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജില്ലകള്‍ ഉറപ്പാക്കണമെന്നും ഉന്നതതല യോഗത്തില്‍ മന്ത്രി പറഞ്ഞു.

ഫീല്‍ഡ് തലത്തിലും ജില്ലാതലത്തിനും സംസ്ഥാനതലത്തിലും കൃത്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കണം. കഠിനമായ ചൂടിനും ഇടവിട്ടുള്ള മഴക്കും സാധിയതയുള്ളതിനാൽ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികള്‍ സജ്ജമായിരിക്കണം. മരുന്ന് ലഭ്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവക്കെതിരെയും ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ശീതള പാനീയങ്ങള്‍ വില്‍ക്കുന്നവരും ഹോട്ടലുകളും പ്രത്യേകം ശ്രദ്ധിക്കണം. പരിശോധനകള്‍ ശക്തമാക്കും. മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോ വയറിളക്കമോ ഉള്ളവര്‍ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം.

Tags:    
News Summary - 'Contagious diseases'; Health Minister with warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.