മലപ്പുറം: കൊക്കേക്കാള കമ്പനിയുടെ കിൻലേ കുപ്പിവെള്ളത്തിൽ മാലിന്യം കണ്ടെത്തിയ സംഭവത്തിൽ ഉപഭോക്താവിനുള്ള നഷ്ടപരിഹാരത്തുക 5,000 രൂപയായി ചുരുക്കി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്. മലപ്പുറം ജില്ല ഉപഭോക്തൃതർക്ക പരിഹാര ഫോറം വിധിക്കെതിരെ ഹിന്ദുസ്ഥാൻ കൊക്കേക്കാള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച അപ്പീലിലാണ് കമീഷെൻറ ഉത്തരവ്. ഉത്തരവിെൻറ പകർപ്പ് ലഭിച്ച് ഒരു മാസത്തിനകം നഷ്ടപരിഹാരത്തുക എതിർകക്ഷിയായ തിരൂർ പൂക്കയിൽ കിഴക്കേവീട്ടിൽ കെ.വി. സുരേഷ് ബാബുവിന് നൽകണമെന്നും കമീഷൻ അംഗങ്ങളായ കെ. ചന്ദ്രദാസ് നാടാർ, വി.വി. ജോസ് എന്നിവർ വിധിച്ചു.
2013 ജൂൺ 24ന് സുരേഷ് ബാബു മലപ്പുറത്തെ റസ്റ്റോറൻറിൽനിന്ന് 20 രൂപക്ക് വാങ്ങിയ കിൻലേയുടെ മിനറൽ വാട്ടർ ബോട്ടിലിലാണ് നിറവ്യത്യാസം കണ്ടെത്തിയത്. ഇതേതുടർന്ന് ഇദ്ദേഹം കുപ്പിെവള്ള കമ്പനിയേയും റസ്റ്റോറൻറ് ഉടമയേയും എതിർകക്ഷിയാക്കി ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ കേസ് ഫയൽ ചെയ്തു. കമ്പനിയിൽനിന്ന് 50,000 രൂപ പിഴ ഇൗടാക്കാൻ 2015 ജൂൺ ആറിന് ജില്ല ഉപഭോക്തൃ പരിഹാര ഫോറം വിധിച്ചു. ഇതിൽ 40,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനും ബാക്കി 10,000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകാനും ഫോറം നിർദേശിച്ചു.
ഇതിനെതിരെ കൊക്കേക്കാള കമ്പനി സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് ഉപഭോക്താവിനുള്ള നഷ്ടപരിഹാരം 5,000 രൂപയായി ചുരുക്കിയത്. ഉപഭോക്താവിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായിട്ടില്ലാത്തതിനാലാണ് നഷ്ടപരിഹാരത്തുക കുറക്കുന്നതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിഴസംഖ്യ ഇൗടാക്കാൻ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ വകുപ്പില്ലാത്തതിനാൽ ജില്ല ഫോറത്തിെൻറ ഇതുസംബന്ധിച്ച ഉത്തരവ് അസാധുവാക്കുന്നതായി കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.