പൊ​രി​യാ​നി​യി​ൽ ടോ​ൾ ബൂ​ത്ത് നി​ർ​മാ​ണം ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ന്നു

പൊരിയാനിയിൽ ടോൾ ബൂത്ത് നിർമാണം തടഞ്ഞു

മുണ്ടൂർ: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പൊരിയാനിയിൽ ടോൾ ബൂത്ത് നിർമാണം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ പ്രതിഷേധ സമരവുമായി വന്ന യുവാക്കളാണ് ടോൾ ബൂത്തിന്‍റെ തൂൺ നിർമിക്കുന്ന പ്രവൃത്തി തടഞ്ഞത്.ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെത്തി ചർച്ച നടത്തിയ ശേഷം മാത്രം ടോൾ ബൂത്ത് നിർമാണം ആരംഭിച്ചാൽ മതിയെന്ന് സമരക്കാർ കരാറുകാരോട് ആവശ്യപ്പെട്ടു.

തുടർന്ന് ദേശീയപാത നവീകരണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കീഴിലെ തൊഴിലാളികൾ പ്രവൃത്തി നിർത്തിവെക്കുകയായിരുന്നു.ഡി.വൈ.എഫ്.ഐ മുണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയാണ് മാർച്ച് സംഘടിപ്പിച്ചത്.

സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് ടോൾ ബൂത്ത് നിർമിക്കുന്നത് യാത്രക്കാരെ കൊള്ളയടിക്കാനാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി ഒ.സി. ശിവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മുണ്ടൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് എച്ച്. സുൽഫിക്കർ, എ. വിനോദ്, പ്രദീപ്, മുഫീദ്, ഹേമന്ദ്, മനു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Construction of toll booth stopped in Poriyani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.