തിരുവനന്തപുരം: കൺസോർട്യം കരാർ പുതുക്കിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിയിലെ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും. സഹകരണ സംഘങ്ങള്‍വഴി തിങ്കളാഴ്ചമുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 30നാണ് പെന്‍ഷന്‍ നല്‍കാൻ രൂപവത്കരിച്ച സഹകരണ സംഘങ്ങളുടെ കണ്‍സോർട്യം കാലാവധി അവസാനിച്ചത്. 2023 ജൂണ്‍വരെ കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കി വെള്ളിയാഴ്ച ഉത്തരവിറങ്ങി. പലിശനിരക്ക് സംബന്ധിച്ച് സഹകരണ ബാങ്കുകളും ധനവകുപ്പും തമ്മിലെ തര്‍ക്കം തീർന്നതോടെയാണ് കരാർ പുതുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.
സഹകരണസംഘങ്ങളുടെ കൺസോർട്യം വഴി പെന്‍ഷന്‍ വിതരണം ചെയ്യുകയും ചെലവായ തുക പിന്നീട് സര്‍ക്കാര്‍ പലിശ സഹിതം തിരിച്ചുനല്‍കുന്നതുമാണ് പതിവ്. എട്ടരശതമാനം പലിശയാണ് സഹകരണ ബാങ്കുകള്‍ ഈടാക്കിയിരുന്നത്. ഇത് ഏഴര ശതമാനമായി കുറക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടതോടെയാണ് പെന്‍ഷന്‍ വിതരണം അനിശ്ചിതത്വത്തിലായത്. രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം മുടങ്ങിയതോടെ സര്‍ക്കാര്‍ ഇടപെട്ട് സമവായമുണ്ടാക്കുകയായിരുന്നു.
എട്ട് ശതമാനം പലിശക്കാണ് കരാർ ഒപ്പിട്ടത്. മാസം 60 കോടി രൂപയാണ് പെന്‍ഷന് വേണ്ടത്. കെ.എസ്.ആര്‍.ടി.സിക്ക് പ്രവർത്തന മൂലധനമായി വർഷാവർഷം നീക്കിവെക്കുന്ന വിഹിതത്തിൽനിന്നാണ് സഹകരണ കൺസോർട്യം വായ്പയായി നൽകിയ തുക തിരിച്ചടക്കുന്നത്. കൺസോർട്യത്തിന്‍റെ ഇടനിലയില്ലാതെ ധനവകുപ്പ് നേരിട്ട് കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം പണം നൽകുകയാണെങ്കിൽ പലിശയിനത്തിലെ വലിയ തുക ലാഭിക്കാനാകുമെന്ന് അഭിപ്രായമുയർന്നെങ്കിലും ഇനിയും പരിഗണിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.