Posted On
date_range Updated On
date_range തുടർച്ചയായി ബാങ്ക് അവധി; പ്രചാരണം ശരിയല്ല
തൃശൂർ: ഈമാസം 27 മുതൽ ഏപ്രിൽ നാല് വരെയുള്ള ഒമ്പത് ദിവസം ബാങ്കുകൾക്ക് അവധിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം ശരിയല്ലെന്ന് ബാങ്കുകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
മാർച്ച് 27, 28 നാലാം ശനിയും ഞായറും ആയതിനാൽ സ്വാഭാവികമായും അവധിയാണ്. എന്നാൽ, 29ലെ ഹോളി അവധി കേരളത്തിൽ ബാധകമല്ല. 30, 31 തീയതികളിലും പ്രവൃത്തി ദിനമാണ്. ഏപ്രിൽ ഒന്നിന് ഇടപാടുകളില്ലാത്ത പ്രവൃത്തി ദിനവും രണ്ടിന് ദുഃഖവെള്ളി അവധിയുമാണ്. മൂന്നിന് പ്രവൃത്തി ദിനമാണ്. നാലിന് ഞായറാഴ്ച അവധിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.