കെ.പി.സി സി ആസ്​ഥാനത്ത്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തിൽ വോട്ടേഴ്സ് ലിസ്റ്റിലെ ഇരട്ടിപ്പുകൾ കാണിക്കുന്നു. ഫോ​േട്ടാ: പി.ബി. ബിജു

കോണ്‍ഗ്രസിന് ദലിത് പ്രസിഡന്‍റ് വേണം; ഖാര്‍ഗെയെ പിന്തുണച്ച് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുന്‍ ഖാർഗെക്ക് പൂർണ പിന്തുണ നല്‍കുന്നുവെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷം പേരും ഗാർഖെയെ പിന്തുണക്കും. ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്.

എന്നാല്‍ മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു. ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്. ഗാന്ധി കുടുംബമാണ് എല്ലാം നയിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. കെ.പി.സി.സി നിലപാട് കെ.പി.സി.സി പ്രസിഡന്‍റ് പറയും. സീനിയർ നേതാക്കൾ എല്ലാം ഖാർഖെയെ പിന്തുണച്ചു.

ദലിത് കോൺഗ്രസ് പ്രസിഡന്‍റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല. പക്ഷേ സീനിയർ നേതാവായ ഗാർഖെ വരണം. സോണിയ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Congress wants a Dalit president; Chennithala supports Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.