ഗണേഷ്കുമാറിന്‍റെ മുൻ ഡ്രൈവർമാരുടെ ദുരൂഹമരണം അന്വേഷിക്കണം -കോൺഗ്രസ്‌

കൊട്ടാരക്കര: പത്തനാപുരം എം.എൽ.എ ഗണേഷ്കുമാറി​​െൻറ മുൻ ഡ്രൈവർമാരായ ഷാജി, റിജോ എന്നിവരുടെ മരണത്തി​​െൻറ ദുരൂഹതയെ കുറിച്ചും സരിത നടത്തിയിരിക്കുന്ന കള്ളപ്രസ്താവനകളെ കുറിച്ചും സമഗ്ര പൊലീസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്‌ നേതാക്കൾ ആവശ്യപ്പെട്ടു. പത്തനാപുരത്തി​​െൻറ വിവിധ പ്രദേശങ്ങളിൽ സരിത എസ്. നായർ രണ്ട് മാസത്തോളം താമസിച്ചതെന്തിനാണെന്നും ആരാണ് സരിതയെ അവിടെ താമസിപ്പിച്ചതെന്നും അന്വേഷിക്കണം.

പത്തനംതിട്ട ജയിലിൽ കഴിഞ്ഞ സമയത്ത് സരിത എഴുതിയതെന്ന് പറയുന്ന കത്ത് ആരാണ് വേഷംമാറി ജയിലിലെത്തി പുറത്തുകൊണ്ട് വന്നതിന് പിന്നിൽ പ്രവർത്തിച്ചത് അന്ന് യു.ഡി.എഫിൽ നിൽക്കുകയും പിന്നീട് എൽ.ഡി.എഫിലേക്ക് ചേക്കേറുകയും ചെയ്ത പാർട്ടിയിലെ പത്തനാപുരത്തെയും കൊട്ടാരക്കരയിലെയും ചില നേതാക്കന്മാരാണെന്ന് സംശയിക്കുന്നു. ഇതിനെകുറിച്ചെല്ലാം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതിനൽകുമെന്നും നേതാക്കൾ പറഞ്ഞു.

സോളാർ കേസിൽ കെ.ബി. ഗണേഷ്കുമാറി​​െൻറ പങ്കിനെകുറിച്ച് ബിജു രാധാകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിനെകുറിച്ചും അന്വേഷണം നടക്കണമെന്നും അവർ ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതിയംഗങ്ങളായ സി.ആർ. നജീബ്, അഡ്വ. അലക്സ്‌ മാത്യു, റെജിമോൻ വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറി നടുക്കുന്നിൽ വിജയൻ, യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം പ്രസിഡൻറ്​ കുളക്കട അനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Congress Want to Investigate Death of KB Ganesh Kumar's Driver -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.