സി.പി.എം അക്രമത്തിനെതിരെ തിരുവനന്തപുരം ഡി.സി.സി ഓഫിസിൽ നടന്ന കോൺഗ്രസ് ജില്ല പ്രസിഡൻറുമാരുടെ ഉപവാസസമരത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.എം. ഹസൻ, നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസിെൻറ മറവില്‍ കോൺഗ്രസ് ഓഫിസുകളും കൊടിമരങ്ങളും സ്മാരകങ്ങളും തകര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.സി.സി ഓഫിസ് അങ്കണത്തില്‍ നടത്തിയ സത്യഗ്രഹം കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ നേതൃത്വം നല്കി. ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്, തമ്പാനൂര്‍ രവി, പാലോട് രവി, മണക്കാട് സുരേഷ്, വി.എസ്. ശിവകുമാര്‍, എം. വിന്‍സൻറ്, കെ.എസ്. ശബരീനാഥന്, കെ. മോഹന്‍കുമാര്‍, കരകുളം കൃഷ്ണപിള്ള, തോന്നയ്ക്കല്‍ ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമാപന പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.