നേതൃമാറ്റം: മണിശങ്കറിന് കോൺഗ്രസ് സംസ്കാരമില്ലെന്ന് വയലാർ രവി

കൊച്ചി: കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട മണിശങ്കർ അയ്യർക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി. മണിശങ്കർ അയ്യർ ഒരു സുപ്രഭാതത്തിൽ പാർട്ടിയിലേക്ക് ഓടിക്കയറി വന്നയാളാണെന്ന് വയലാർ രവി മാധ്യമങ്ങളോട് പറഞ്ഞു.

പരമ്പരാഗതമായ കോൺഗ്രസ് സംസ്കാരം ഉൾക്കൊള്ളാൻ കഴിയാത്തവരാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. മുൻപ് ഇന്ദിര ഗാന്ധിയുടെ കാലത്ത് പാർട്ടിക്ക് വൻ പരാജയം സംഭവിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് ശക്തമായി തിരിച്ചു വന്നതായും വയലാർ രവി വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വം മാറണമെന്ന് പറയാൻ മണിശങ്കർ അയ്യർക്ക് അർഹതയില്ലെന്നും പാർട്ടിയിലെ കരടാണ് അയ്യരെന്നും കോൺഗ്രസ് നേതാവ് ടോം വടക്കൻ വിമർശിച്ചു.

നേതൃതലത്തില്‍ അഴിച്ചുപണി നടത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിനു തിരിച്ചു വരവു സാധ്യമാകൂവെന്നാണ് മുതിര്‍ന്ന നേതാവായ മണിശങ്കർ അയ്യർ‍ അഭിപ്രായപ്പെട്ടത്. ബൂത്ത് തലം മുതല്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വരെ തെരഞ്ഞെടുപ്പ് നടത്തണം. ഇടതു പാര്‍ട്ടികളെ കൂടി ഉള്‍‌പ്പെടുത്തി വിശലമായ മഴവില്‍സഖ്യം രൂപീകരിച്ചാല്‍ മാത്രമേ മോദിയുടെ മുന്നേറ്റത്തിന് തടയിടാന്‍ സാധിക്കൂവെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കിയിരുന്നു.

 

Tags:    
News Summary - congress leadership change, vayalar ravi attack to mani shankar aiyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.