ലോക്​ഡൗൺ ലംഘിച്ച് കോൺഗ്രസ്​ നേതാക്കൾ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ; കേസെടുത്തു

പാലക്കാട്: നഗരത്തിലെ റെസ്​റ്റൊറൻറിൽ രമ്യ ഹരിദാസ് എം.പി, വി.ടി. ബൽറാം, റിയാസ് മുക്കോളി എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. ഇതേതുടർന്ന്​ റെസ്​റ്റൊറൻറ്​ ഉടമക്കെതിരെ കസബ പൊലീസ്​ കേസെടുത്തു.

ലോക്​ഡൗൺ മാനദണ്ഡം ലംഘിച്ചതിനാണ്​ നടപടി​. ഞായറാഴ്​ച ഉച്ചക്കായിരുന്നു​ സംഭവം.

കോൺഗ്രസ്​ നേതാക്കൾ ഹോട്ടലിൽ ഭക്ഷണത്തിന്​ കാത്തിരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവന്നിരുന്നു.

എന്നാൽ, മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്ന്​ രമ്യ ഹരിദാസ് എം.പി പറഞ്ഞു. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനിൽക്കുകയായിരുന്നെന്നും അവർ വ്യക്​തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.