ബി.ജെ.പിയിൽ ചേരാൻ കോടികളുടെ വാഗ്ദാനം ലഭിച്ചെന്ന് വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് എം.എ വാഹിദ്

തിരുവനന്തപുരം: ബി.ജെ.പിയിൽ ചേരാൻ കോടികളുടെ വാഗ്ദാനം ലഭിച്ചെന്ന് കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എം.എൽ.എയുമായ എം.എ. വാഹിദിന്‍റെ വെളിപ്പെടുത്തൽ. ബി.ജെ.പി സ്ഥാനാർഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിപ്പിക്കാമെന്ന് ഏജന്‍റ് വാഗ്ദാനം ചെയ്തതായും വാഹിദ് പറഞ്ഞു.

ബി.ജെ.പിക്കാര്‍ തന്നെ സമീപിച്ച കാര്യം നേരത്തെ പാര്‍ട്ടിയില്‍ പറഞ്ഞിരുന്നതായും വാഹിദ് വ്യക്തമാക്കി. മലബാര്‍ ഭാഗത്ത് ബി.ജെ.പിക്ക് മുസ്‍ലിം നേതൃത്വമുണ്ട്. തിരുവിതാംകൂര്‍ ഭാഗത്ത് ഒരാള്‍ വേണമെന്നും അങ്ങനെ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ചോദിക്കുന്ന സീറ്റും പ്രചാരണ ചിലവിന് ആവശ്യമായ കോടികള്‍ വഹിക്കാമെന്നും പറഞ്ഞതായി എം.എ. വാഹിദ് വെളിപ്പെടുത്തി.

നിങ്ങള്‍ക്ക് തെറ്റിപ്പോയി, എന്നെ അതിനൊന്നും കിട്ടില്ല, ഒരിക്കലും നിങ്ങള്‍ അതിന് എന്നെ പ്രതീക്ഷിക്കണ്ട, എന്‍റെ പുറകെ നടക്കുകയും ചെയ്യരുത്. നിങ്ങള്‍ എന്‍റെ അടുത്ത് വന്നത് തന്നെ മര്യാദക്കേടാണ് എന്നാണ് മറുപടി നൽകിയതെന്ന് എം.എ. വാഹിദ് പറഞ്ഞു. വാഗ്ദാനം ചെയ്ത ഏജന്‍റിന്‍റെ പേരോ വിവരങ്ങളോ വെളിപ്പെടുത്തില്ലെന്ന ഉറപ്പിലാണ് സംസാരം തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Tags:    
News Summary - Congress leader MA Wahid has said that he was offered crores to join the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.