കെ. സുരേന്ദ്രനെ അപകീർത്തിപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്തു

കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയാണ് പരാതി നൽകിയത്. പ്രവാസിയായ ദീവേഷ് ചേനോളി എന്നയാൾക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. 

സുരേന്ദ്രന്‍റെ മരണം പാർട്ടിക്കകത്തെ സൈബർ ആക്രമണത്തിൽ മനംനൊന്താണെന്ന് കെ.പി.സി.സി അംഗം കെ. പ്രമോദ് പരസ്യ പ്രതികരണം നടത്തിയിരുന്നു. അടുത്ത മേയർ സ്ഥാനാർഥിയാകേണ്ടിയിരുന്ന സുരേന്ദ്രനെതിരെ ഒരു വിഭാ​ഗം സൈബർ ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന സുരേന്ദ്രന്‍ ജൂണ്‍ 21നാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി, കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്നീ നിലകളില്‍ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Congress leader K surendran's death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.