കോണ്‍ഗ്രസ് നേതാവ് എച്ച്.പി.ഷാജി അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കഴക്കൂട്ടം തുമ്പ വയലില്‍ ഭവനില്‍ എച്ച്.പി.ഷാജി (60) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

കെ.എസ്‌.യു താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, തുമ്പ സെന്റ് സേവിയേഴ്സ് കോളജില്‍നിന്നും കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം, വേളി ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍, മംഗലാപുരം ബ്ലോക്ക് പ്രസിഡന്റ് എന്നിങ്ങനെ കോണ്‍ഗ്രസില്‍ വിവിധ പദവികള്‍ വഹിച്ചും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച എച്ച്.പി.ഷാജി നിലവില്‍ കെ.പി.സി.സി മെമ്പറായിരുന്നു. ശവസംസ്‌കാരം പിന്നീട്.

അച്ഛന്‍: എച്ച്.പി.ഹെറിക്.

അമ്മ: ഏലിയാമ്മ.

ഭാര്യ: ലൈലാ ഷാജി. മ

ക്കള്‍: നിഖില്‍, ആരോമല്‍, ആരതി.

Tags:    
News Summary - Congress leader HP Shahji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.