Posted On
date_range Updated On
date_range പന്തളം പ്രതാപൻ ബി.ജെ.പിയിൽ; മറുകണ്ടം ചാടിയത് അടൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്നതിനിടെ
പത്തനംതിട്ട: കോൺഗ്രസിനെ ഞെട്ടിച്ച് അഡ്വ. കെ. പ്രതാപൻ ബി.ജെ.പിയിൽ. അടൂരിൽ സ്ഥാനാർഥിയായി കോൺഗ്രസ് പരിഗണിക്കുന്നതിനിടെയാണ് കെ. പ്രതാപെൻറ കൂടുമാറ്റം.
കോൺഗ്രസിെൻറ പരിഗണന ലിസ്റ്റിൽ ഉണ്ടെങ്കിലും യൂത്ത് കോൺഗ്രസ് നേതാവ് എം.ജി. കണ്ണനാണ് ഇവിടെ സാധ്യത. സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പ്രതാപൻ മറുകണ്ടം ചാടിയത്.
മുൻ മന്ത്രി പന്തളം സുധാകരെൻറ സഹോദരനാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പ്രതാപൻ. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായിട്ടുണ്ട്. അടൂരിൽ എൻ.ഡി.എ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.