Posted On
date_range Updated On
date_range സംവരണത്തിൽ കോൺഗ്രസിനും ലീഗിനും വ്യത്യസ്ത നിലപാടെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസിനും ലീഗിനും വ്യത്യസ്ത നിലപാടാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉന്നതാധികാരസമിതി യോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭയിലും രാജ്യസഭയിലും കോൺഗ്രസ് ബില്ലിനെ അനുകൂലിച്ചപ്പോൾ ലീഗ് എതിർത്താണ് വോട്ട് ചെയ്തത്. യു.ഡി.എഫിൽ ഇതുസംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളില്ല. ഉന്നതാധികാര സമിതി യോഗത്തിൽ മുന്നാക്ക സംവരണത്തെക്കുറിച്ച് ചർച്ച ചെയ്തില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.