Posted On
date_range Updated On
date_range നിഷയെ പുറത്താക്കാൻ കോൺഗ്രസും ജോസഫും ഗൂഢാലോചന നടത്തി –എം.എം. മണി
പാലാ: നിഷ ജോസ് കെ. മാണിയെ പാലായിൽ സ്ഥാനാർഥിയാക്കാതിരിക്കാൻ കോൺഗ്രസും പി.ജെ. ജോസഫും ഗ ൂഢാലോചന നടത്തിയെന്ന് മന്ത്രി എം.എം. മണി. നിഷയെ സ്ഥാനാർഥിയാകുമെന്ന ഘട്ടംവരെ എത്തിയതായിരുന്നു. ഇതോടെ നിഷയെ മാറ്റാൻ പി.ജെ. ജോസഫും കോൺഗ്രസും ഒന്നിച്ചു. ഇതിനായി രഹസ്യധാരണയുമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പെൻറ വാഹനപര്യടനം തലപ്പലം പനക്കപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാലായിൽ ബി.ജെ.പി-യു.ഡി.എഫ് ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.