തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻ.െഎ.എ അന്വേഷണം മാത്രം പോരെന്ന് കോൺഗ്രസ്. മുഖ്യമന്ത്രിയുടെ ഒാഫിസ് കൂടി അരോപണവിധേയമായതിനാൽ എൻ.െഎ.എക്കൊപ്പം സി.ബി.െഎ, റോ എന്നീ ഏജൻസികളുടെ സംയുക്ത അന്വേഷണം വേണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.
തീവ്രവാദവശം മാത്രമേ എൻ.െഎ.എക്ക് അന്വേഷിക്കാൻ സാധിക്കൂ. അതിനാൽ സി.ബി.െഎ അന്വേഷണം തന്നെയാണ് വേണ്ടത്. മുഖ്യമന്ത്രിയിൽ സത്യസന്ധതയുടെ അംശമെങ്കിലും ശേഷിക്കുന്നെങ്കിൽ സി.ബി.െഎ അന്വേഷണത്തിന് ശിപാർശ ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഒാഫിസിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണം. മുഖ്യമന്ത്രിയെയും കൂട്ടാളികളെയും രക്ഷിക്കാനുള്ള ബി.െജ.പി ശ്രമത്തിെൻറ ഭാഗമാണ് എൻ.െഎ.എ അന്വേഷണ പ്രഖ്യാപനം. കേസ് ദിശ തിരിച്ചുവിടാനും കോൺഗ്രസിനെ കരിവാരിതേച്ചു കാണിക്കാനുമാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരായ ബി.ജെ.പി ആരോപണം. തെളിവുണ്ടെങ്കിൽ ബി.ജെ.പി പുറത്തുവിടണം.
കള്ളക്കടത്തിൽ പങ്കാളിയായ സ്ത്രീയുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സർവിസ് ചട്ടം ലംഘിച്ചതിന് സസ്പെൻഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്നതിനു പകരം താൽക്കാലികമായി മാറ്റിനിർത്തി സംരക്ഷിച്ചിരിക്കുകയാണ്. സർക്കാറിനെ രക്ഷിക്കാൻ അവരുടെ ശബ്ദരേഖ പൊലീസ് മനഃപൂർവം പടച്ചുണ്ടാക്കിയതാണ്. സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തുനൽകാനും മുഖ്യമന്ത്രിയുടെ രാജി ആവശ്യെപ്പട്ട് 14ന് ജില്ല കേന്ദ്രങ്ങളിൽ സമരം നടത്താനും യോഗം തീരുമാനിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.