തിരുവനന്തപുരം: പ്രതീകാത്മക ജനകീയ കുറ്റവിചാരണയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘അയോഗ്യത’ കല്‍പ്പിച്ച് ‘വിധിപ്രഖ്യാപനം’. അംബാനിയും അദാനിയും തന്നെ പറഞ്ഞു പറ്റിച്ചെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ശിക്ഷിക്കരുതെന്നും അദ്ദേഹം ജനകീയ കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, സമൂഹത്തിന്‍െറ വിവിധ മേഖലകളില്‍നിന്നുള്ള ആറു സാക്ഷികള്‍ പ്രധാനമന്ത്രിക്കെതിരെ മൊഴി നല്‍കി.
കര്‍ഷകന്‍, ഹോട്ടലുടമ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, യാത്രക്കാരന്‍, രോഗിയുടെ പിതാവ്, തൊഴില്‍ നഷ്ടപ്പെട്ടവന്‍ എന്നിവരായിരുന്നു ഈ ആറുപേര്‍. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കണമെന്ന വാദം ജനകീയ കോടതി ശരിവെച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ളെന്നും അതിനാല്‍ ‘അയോഗ്യത’ കല്‍പ്പിച്ചിരിക്കുന്നെന്നുമായിരുന്നു ‘വിധി’. ‘വിധിപ്രഖ്യാപനം’ കേട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധി പോരെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി.
നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ക്ക് ഉണ്ടായ പ്രയാസങ്ങള്‍ 51 ദിവസത്തിനകം പരിഹരിക്കുമെന്ന വാഗ്ദാനം ലംഘിച്ചതിനാണ് കെ.പി.സി.സിയുടെ നിര്‍ദേശ പ്രകാരം നടത്തിയ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനകീയ കുറ്റവിചാരണ നടത്തിയത്. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ സാന്നിധ്യത്തിലായിരുന്നു ഇത്.
കള്ളപ്പണക്കാരെ പിടിക്കുന്നതിനു പകരം കോര്‍പറേറ്റുകളുടെയും കള്ളപ്പണക്കാരുടെയും പിടിയിലേക്ക് കറന്‍സി പിന്‍വലിക്കലിലൂടെ കേന്ദ്രം ജനങ്ങളെ തള്ളിവിട്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആരോപിച്ചു.
ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി കോഓഡിനേറ്റര്‍ സഭാപതി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, പാലോട് രവി, എം.എ. വാഹിദ്, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്, ദേശീയ സെക്രട്ടറി ജെബി മത്തേര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.