കു​ഞ്ഞു​മോ​ൻ, കെ​ന​സ്

ക​ള്ളു​ഷാ​പ്പി​ൽ അ​തി​ക്ര​മം: അച്ഛനുംമകനും അ​റ​സ്റ്റി​ൽ

ഏ​റ്റു​മാ​നൂ​ർ: ക​ള്ളു​ഷാ​പ്പി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​യി​ക്കാ​ട് വ​ട്ട​മു​ക​ൾ ല​ക്ഷം​വീ​ട് കോ​ള​നി വീ​ട്ടി​ൽ കു​ഞ്ഞു​മോ​ൻ (48), ഇ​യാ​ളു​ടെ മ​ക​ൻ കെ​ന​സ് (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​ഞ്ചാം തീ​യ​തി രാ​ത്രി 7.30ഓ​ടെ ഏ​റ്റു​മാ​നൂ​ർ കു​ഴി​യാ​ലി​പ്പ​ടി​ക്ക്‌ സ​മീ​പ​ത്തെ ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ക​ള്ളു​കു​ടി​ച്ച​തി​ന്റെ പ​ണം ജീ​വ​ന​ക്കാ​ര​ൻ ചോ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ള്ളു​കു​പ്പി​ക​ളും പാ​ത്ര​ങ്ങ​ളും നി​ല​ത്തെ​റി​ഞ്ഞ്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ജീ​വ​ന​ക്കാ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യും തു​ട​ർ​ന്ന് ക​ള്ള് സൂ​ക്ഷി​ച്ചി​രു​ന്ന മു​റി​യി​ൽ ക​യ​റി അ​വി​ടെ​നി​ന്ന് ക​ള്ള് നി​റ​ച്ചു​വെ​ച്ചി​രു​ന്ന കു​പ്പി​ക​ൾ എ​ടു​ത്തു​കൊ​ണ്ട് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ എ​സ്.​ഐ സൈ​ജു, സു​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ സ​ജി, സി.​പി.​ഒ​മാ​രാ​യ ഡെ​ന്നി, അ​നീ​ഷ് വി.​കെ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ർ​ക്കും ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - conflict in bar- Father and son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.