സമഗ്ര ഗതാഗത പദ്ധതി കോഴിക്കോടിന് രണ്ട് മെട്രോ റൂട്ട്: വെസ്റ്റ്ഹിൽ-രാമനാട്ടുകര, മെഡി. കോളജ് -ബീച്ച്

കോ​ഴി​ക്കോ​ട്: ര​ണ്ട് മെ​ട്രോ റെ​യി​ൽ കോ​റി​ഡോ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ടി​ന്റെ സ​മ​ഗ്ര ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ (കോ​മ്പ്രി​ഹെ​ൻ​സീ​വ് മൊ​ബി​ലി​റ്റി പ്ലാ​ൻ) ക​ര​ട് ​കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് ത​യാ​റാ​ക്കി.

വ​ട​ക്ക്, തെ​ക്ക് ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് വെ​സ്റ്റ്ഹി​ൽ -ന​ട​ക്കാ​വ് -മീ​ഞ്ച​ന്ത -ചെ​റു​വ​ണ്ണൂ​ർ -രാ​മ​നാ​ട്ടു​ക​ര (19 കി.​മീ​റ്റ​ർ), കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ് ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് -തൊ​ണ്ട​യാ​ട് -ബീ​ച്ച് (8.1 കി.​മീ​റ്റ​ർ) എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന തി​ര​ക്ക്, അ​തി​വേ​ഗ ന​ഗ​ര​വ​ത്ക​ര​ണം, വാ​ഹ​ന​ങ്ങ​ളു​ടെ പെ​രു​പ്പം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​ത്തി​ന് മെ​ട്രോ ഗ​താ​ഗ​ത സം​വി​ധാ​നം ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും എ​ന്നാ​ൽ സാ​ധാ മെ​ട്രോ​യാ​ണോ ലൈ​റ്റ് മെ​ട്രോ​യാ​ണോ അ​നു​യോ​ജ്യ​മെ​ന്ന​ത് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്ങും കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് എം.​ഡി ലോ​ക് നാ​ഥ് ബെ​ഹ്റ​യും ഉ​ന്ന​ത​ത​ല യോ​ഗ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു.

മു​മ്പ് മെ​ഡി​ക്ക​ൽ കോ​ള​ജ് -മാ​വൂ​ർ റോ​ഡ് -മീ​ഞ്ച​ന്ത റൂ​ട്ടാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്​​പെ​ഷ​ൽ ഓ​ഫി​സ​റെ നി​യ​മി​ക്കു​ക​യും കോ​ഴി​ക്കോ​ട്ട് ഓ​ഫി​സ് തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ പ​ഠ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റ് ര​ണ്ട് റൂ​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ന​ട​ക്കാ​വ് -കു​ന്ദ​മം​ഗ​ലം (12.8 കി.​മീ​റ്റ​ർ), വേ​ങ്ങേ​രി -രാ​മ​നാ​ട്ടു​ക​ര (17.8 കി.​മീ​റ്റ​ർ) എ​ന്നീ റൂ​ട്ടു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. ഓ​രോ സ്റ്റേ​ഷ​ന​നോ​ട് ചേ​ർ​ന്നും ചു​രു​ങ്ങി​യ​ത് 25 സെ​ന്റ് സ്ഥ​ല​മെ​ങ്കി​ലും വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് മാ​ത്രം വേ​ണ​മെ​ന്ന​തി​നാ​ൽ എ​വി​ടെ​യൊ​ക്കെ​യാ​വും സ്റ്റേ​ഷ​നു​ക​ൾ എ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സ്റ്റേ​ഷ​നും പാ​ർ​ക്കി​ങ്ങി​നും സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും.

എ​ലി​വേ​റ്റ​ഡ് പാ​ത ആ​യ​തി​നാ​ലും റൂ​ട്ട് പൊ​തു​വെ നി​ല​വി​ലു​ള്ള റോ​ഡി​ലൂ​ടെ​യാ​വു​മെ​ന്ന​തി​നാ​ലും ഈ ​ഇ​ന​ത്തി​ൽ കൂ​ടു​ത​ൽ ഭൂ​മി വേ​ണ്ടി​വ​രി​ല്ല. ഭാ​വി​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, വാ​ഹ​ന​പ്പെ​രു​പ്പം, ജ​ന​സം​ഖ്യ എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​വും വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കു​ക.

അ​തി​ൽ സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ അ​ട​ക്ക​മു​ള്ള കാ​​ര്യ​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ക. ഇ​തി​ന് മു​മ്പ് പ​ദ്ധ​തി​യു​ടെ ക​ര​ട് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ, ജി​ല്ല ഭ​ര​ണ​കൂ​ടം, സം​സ്ഥാ​ന സ​ർ​ക്കാ​ർ, കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ന്നി​വ​ർ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന് ഏ​ഴു​മാ​സ​ത്തോ​ളം വേ​ണ്ടി​വ​രും. രാ​ജ്യ​ത്തി​ന്റെ മെ​ട്രോ പോ​ളി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​വും ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ക​യെ​ന്നും ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​സ് റാ​പ്പി​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് സം​വി​ധാ​നം അ​നി​വാ​ര്യം -ലോ​ക​നാ​ഥ് ബെ​ഹ്റ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന് മാ​സ് റാ​പ്പി​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് എം.​ഡി ലോ​ക​നാ​ഥ് ബെ​ഹ്റ. വേ​ഗ​ത്തി​ൽ ന​ഗ​ര​വ​ത്ക​ര​ണം ന​ട​ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മി​നി മും​ബൈ എ​ന്ന​റി​യ​പ്പെ​ടു​ന്ന കോ​ഴി​ക്കോ​ട്. പ​ര​മ്പ​രാ​ഗ​ത മെ​ട്രോ വേ​ണോ അ​തോ ലൈ​റ്റ് മെ​ട്രോ മ​തി​യോ എ​ന്ന കാ​ര്യം ട്രാ​ഫി​ക് സ​ർ​വേ ന​ട​ത്തി കൂ​ടു​ത​ൽ ഡേ​റ്റ പ​രി​ശോ​ധി​ച്ചേ തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യൂ. കോ​ഴി​ക്കോ​ട് സി​റ്റി മാ​സ്റ്റ​ർ പ്ലാ​ൻ, സ​മ​ഗ്ര മൊ​ബൈ​ലി​റ്റി പ്ലാ​ൻ എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​യി​രി​ക്കും മെ​ട്രോ പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ലാ​ഭം നോ​ക്കി​യ​ല്ല പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക -മേ​യ​ർ ബീ​ന ഫി​ലി​പ്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ന്റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു​ള്ള ​ബ​ദ​ൽ സം​വി​ധാ​ന​മാ​ണ് മെ​ട്രോ​​യെ​ന്നും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള​തി​നാ​ൽ ലാ​ഭം മാ​ത്രം നോ​ക്കി​യ​ല്ല പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്. സ​ർ​ക്കു​ല​ർ ബ​സ് സ​ർ​വി​സു​ക​ൾ, സി​റ്റി ബ​സ് സ​ർ​വി​സു​ക​ളു​ടെ പു​ന​ർ​വി​ന്യാ​സം, ന​ഗ​ര​ത്തി​ന്റെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് ഇ​ട​ങ്ങ​ൾ ഒ​രു​ക്ക​ൽ എ​ന്നി​ങ്ങ​നെ സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി വ​രു​മ്പോ​ൾ കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും മേ​യ​ർ വി​ശ​ദീ​ക​രി​ച്ചു. 

ര​ണ്ട് കോ​റി​ഡോ​ർ തീ​രു​മാ​നി​ച്ച​ത് തി​ര​ക്ക് പ​രി​ഗ​ണി​ച്ച് -ക​ല​ക്ട​ർ

കോ​ഴി​ക്കോ​ട്: ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന റൂ​ട്ടു​ക​ൾ, തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ര​ണ്ട് മെ​ട്രോ കോ​റി​ഡോ​റു​ക​ൾ തീ​രു​മാ​നി​ച്ച​തെ​ന്ന് ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്. ക​ര​ട് നി​ർ​ദേ​ശം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്ത് പാ​സാ​ക്കി​യ​ശേ​ഷം സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അം​ഗീ​കാ​ര​ത്തി​നും തു​ട​ർ​ന്ന് കേ​ന്ദ്ര അം​ഗീ​കാ​ര​ത്തി​നും സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് വി​ശ​ദ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കും. 50 - 60 വ​ർ​ഷം വ​രെ​യു​ള്ള കോ​ഴി​ക്കോ​ടി​ന്റെ വി​ക​സ​നം മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തെ​ന്നും ക​ല​ക്ട​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Comprehensive Transport Plan Two metro routes for Kozhikode: Westhill-Ramanattukara and Medi. College Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.