കോട്ടയം: വൈകിയോടിയതിനൊടുവിൽ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ട്രാക്കിൽ. മേയ് 28 മുതൽ പുതിയപാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ സംസ്ഥാനത്തിന്റെ തെക്കുമുതൽ വടക്കുവരെ വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും. തിരുവനന്തപുരം-മംഗളൂരു റെയിൽവേ പാതയിൽ ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെ 16.5 കിലോമീറ്ററാണ് ഇരട്ടപ്പാതയാകാൻ അവശേഷിച്ചിരുന്നത്.
സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള പ്രശ്നങ്ങളിൽ തട്ടിയായിരുന്നു ജോലികൾ വൈകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിൽ സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങൾ പരിഹരിച്ച് പണികൾ ആരംഭിച്ചു. 2020ൽ പാത പൂർത്തിയാക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രളയവും കോവിഡും നിർമാണം രണ്ടുവർഷം കൂടി വൈകിപ്പിച്ചു. ഏറ്റവുമൊടുവിൽ മാർച്ച് 31ന് നിർമാണം പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പിന്നെയും രണ്ടുമാസം വൈകിയാണ് പാളം ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.