Posted On
date_range Updated On
date_range കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി
കൊല്ലം: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകൻ ആദർശാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ക്രിമിനൽ ഗൂഡാലോചനക്കും തട്ടിക്കൊണ്ടുപോകലിനും കേസെടുക്കണമെന്ന് ആവശ്യം. മക്കളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
ഇക്കാര്യം പരാമർശിച്ചുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്. മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ. സുധാകരൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് പിണറായി വിജയന് വാർത്താ സമ്മേളനത്തില്‍ ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.