ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി

ചിറ്റാർ: കക്കി ഡാം സൈറ്റില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയില്‍ ഫയര്‍ഫോഴ്‌സും സ്കൂബ ടീമും ഡാമില്‍ തിരച്ചില്‍ നടത്തി.

ആങ്ങമൂഴി പാലത്തടിയാര്‍ രാമചന്ദ്രനെയാണ് (45) 18ന് രാവിലെ എട്ടര മുതല്‍ കാണാനില്ലെന്ന് കാട്ടി ഒപ്പം കഴിഞ്ഞിരുന്ന കൃഷ്ണന്‍ കാണി മൂഴിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ചങ്ങാടം കക്കി ഡാമില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. അവിവാഹിതനാണ്.

Tags:    
News Summary - Complaint that tribal youth missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.