Posted On
date_range Updated On
date_range കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി
മട്ടാഞ്ചേരി: ഉപജില്ല കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ പൊലീസ് മർദിച്ചതായി പരാതി. പ്രൈവറ്റായി പ്ലസ് വൺ പഠിക്കുന്ന ദിർഷിത്തിനെയാണ് (16) പൊലീസ് ലാത്തി ഉപയോഗിച്ച് തല്ലിയത്. വിദ്യാർഥിയുടെ തലയിൽ ലാത്തിയടിയേറ്റ് പൊട്ടിയിട്ടുണ്ട്. കൈകളിലും കാലുകളിലും അടിയേറ്റ പാടുകളുണ്ട്.
മട്ടാഞ്ചേരി ജി.എച്ച് സ്കൂളിൽ നടക്കുന്ന കലോത്സവം കാണാനെത്തിയതായിരുന്നു ദിർഷിത്ത്. മർദനമേറ്റ ദിർഷിത്തിനെ ആദ്യം ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.