Posted On
date_range Updated On
date_range വിദ്യാർഥികളുടെ തലമുടി കായികാധ്യാപിക മുറിച്ചതായി പരാതി
കാലടി: ശ്രീശാരദ വിദ്യാലയത്തിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന പത്തോളം വിദ്യാർഥികളുടെ തലമുടി കായിക അധ്യാപിക മുറിച്ചതായി പരാതി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. പരിശീലനത്തിന് കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയപ്പോഴാണ് മണിപ്പൂരിൽനിന്ന് വന്ന കായികാധ്യാപിക ബിന്ദി മുടി മുറിച്ചതെന്ന് കുട്ടികൾ പറഞ്ഞതായി രക്ഷാകർത്താക്കൾ വ്യക്തമാക്കി.
പെൺകുട്ടികൾ അടക്കമുള്ളവരുടെ മുന്നിൽ വെച്ചാണ് മുടി മുറിച്ചുമാറ്റിയത്. പല കുട്ടികളും വിഷമത്തോടെയാണ് വീട്ടിൽ ചെന്ന് മാതാപിതാക്കളോട് കാര്യം പറഞ്ഞത്. ഒരു തവണപോലും മുടി വെട്ടണമെന്ന് ടീച്ചർ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് രക്ഷാകർത്താക്കൾ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സീനിയർ പ്രിൻസിപ്പൽ ദീപ ചന്ദ്രനും പ്രിൻസിപ്പൽ മഞ്ജുഷ വിശ്വനാഥനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.