നഗരസഭ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി

പെരുമ്പാവൂര്‍: നഗരസഭ സെക്രട്ടറിയും അവരുടെ പി.എയും ചില ഉദ്യോഗസ്ഥരും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. കെട്ടിടത്തിന് നമ്പറിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതായി ആരോപണമുന്നയിച്ച് വ്യവസായിയാണ് രംഗത്തുവന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ കൊച്ചിയില്‍നിന്നെത്തിയ വിജിലന്‍സ് സംഘം പൊതുമരാമത്ത്, റവന്യൂ വിഭാഗങ്ങളില്‍ പരിശോധന നടത്തി.

നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തി​െൻറ നമ്പര്‍ റദ്ദുചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കാരാട്ടുപള്ളിക്കര വെട്ടിക്കനാക്കുടി വി.സി. ജോയി മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിശോധന. 1984ല്‍ നിലവിലുണ്ടായിരുന്ന ഒരു നിലകെട്ടിടത്തി​െൻറ രണ്ടാം നിലക്കും മൂന്നാം നിലക്കും 86ല്‍ അനുവാദം വാങ്ങുകയും 98ല്‍ നാലാം നിലക്കും അനുമതി വാങ്ങിയതായി ഉടമ പറയുന്നു. ഇതുപ്രകാരം നമ്പറിട്ട് കിട്ടുകയും ചെയ്തിരുന്നു.

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു കാരണവുമില്ലാതെ യു.എ ചുമത്തി മൂന്നും നാലും നിലകളുടെ നമ്പര്‍ റദ്ദു ചെയ്യുകയായിരുന്നു. മുനിസിപ്പല്‍ സെക്രട്ടറിയും പി.എയും റവന്യൂ ഇന്‍സ്‌പെക്ടറും ബില്‍ഡിങ് സൂപ്രണ്ടും ചേര്‍ന്ന സംഘം അഞ്ച് ലക്ഷം കൈക്കൂലി കൊടുക്കാത്തതുകൊണ്ട് റദ്ദുചെയ്ത് കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതായി ജോയി ആരോപിക്കുന്നു.

ഫയല്‍ പരിശോധിക്കാന്‍ സെക്രട്ടറിയോട് പല ആവര്‍ത്തി ആവശ്യപ്പെട്ടിട്ടും സമയമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരു​ന്നെന്നും പറയുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ നഗരസഭ അധികൃതര്‍ തയാറായില്ല.

Tags:    
News Summary - Complaint that the Municipal Secretary demanded bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.