ഇതര സംസ്ഥാന തൊഴിലാളികളുടെ പണം തട്ടിയെടുത്ത് ഹോട്ടലുടമ മുങ്ങി

കോട്ടയം: പാലായിൽ ഹോട്ടൽ തൊഴിലാളികളുടെ പണവുമായി ഉടമ മുങ്ങിയതായി പരാതി. ശമ്പളമായി ലഭിക്കാനുള്ള 40,000 രൂപക്ക് പുറമേ തൊഴിലാളിയുടെ അക്കൗണ്ടിൽ കിടന്ന പണവും ഉടമ വാങ്ങിച്ചെടുത്തുവെന്നാണ് പരാതി.

ആസാം ദാപത്തർ സ്വദേശികളായ മദുയ ബറുവയ്ക്കും സുഹൃത്ത് അജയ്ക്കുമാണ് പണം നഷ്ടമായത്. പൂവരണിക്ക് സമീപത്തെ ഹോട്ടലിൽ കഴിഞ്ഞ കുറേ നാളായി ഇവർ ജോലി ചെയ്ത് വരുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ് ഉടമ ഇവരുടെ ശബളവും അക്കൗണ്ടിൽ കിടന്ന പണവും വാങ്ങിച്ചെടുക്കുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ജൂലൈ 30ന് ബറുവയുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നും 30000 രൂപ വാങ്ങിയത്. അജയ്യുടെ പക്കൽ നിന്നും 10000 രൂപയും വാങ്ങി. കൂടാതെ അക്കൗണ്ടിൽ കിടന്ന തുകയും പലപ്പോഴായി വാങ്ങിയെടുത്തിട്ടുണ്ട്.

Tags:    
News Summary - Complaint that the hotel owner has sunk with the money of non-state workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.