കോട്ടയം: ഉദ്ഘാടനത്തിന് മുന്നോടിയായി കേരള സയൻസ് സിറ്റി സന്ദർശിക്കാനെത്തിയ എം.പി, എം.എൽ.എ അടക്കമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്ന് പരാതി. അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് മോൻസ് ജേസഫ് എം.എല്‍.എ പറഞ്ഞു.
സ്ഥലവും കെട്ടിടങ്ങളും സന്ദർശിക്കാനെത്തിയ ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എം.എല്‍.എ , കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവരാണ് പ്രവേശനം ലഭിക്കാതെ മടങ്ങിയത്.
തിങ്കാളാഴ്ച രാവിലെ 11 നാണ് എം.പിയും എം.എ.ല്‍.എയും അടങ്ങുന്ന സംഘം നേരത്തെ അറിയിച്ചതിൻ പ്രകാരം സയൻസ് സിറ്റി സന്ദർശിക്കാൻ എത്തിയത്. എന്നാൽ കെട്ടിടങ്ങള്‍ പൂട്ടി ഉദ്യോഗസ്ഥർ സ്ഥലംവിട്ടു എന്നാണ് പരാതി.
ഉദ്യോഗസ്ഥരെ എം.എല്‍.എ ഫോണിൽ വിളിച്ചപ്പോൾ അവധിയിലാണെന്നാണ് പറഞ്ഞത്. നേരത്തേ അറിയിപ്പ് നല്‍കിയിട്ടും സയൻസ് സിറ്റിയുമായി ബന്ധപ്പെട്ടെ അരും എത്താതിരുന്നത് കടുത്ത അവഹേളനമായി കണക്കാക്കുന്നതായി മോൻസ് ജോസഫ് എം.എല്‍.എ പ്രതികരിച്ചു. ഇത് സംബന്ധിച്ച് നിയമസഭ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും എം.എല്‍.എഅറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.