വിദേശ​ ജോലി വാഗ്ദാനം ചെയ്ത്​ ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി

തിരുവനന്തപുരം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി. തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ ഷീന, ഭർത്താവ് ശരത് എന്നിവർക്കെതിരെയാണ്​ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരാതി രജിസ്റ്റർ ചെയ്തത്​.

സൗദി അ​റേബ്യയയിലെ കുബൂസ് കമ്പനിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന്​ പറഞ്ഞ് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം ജില്ലകളിലെ നൂറോളം പേരിൽനിന്ന്​ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ്​ പരാതി​. പണം വാങ്ങി കുറച്ചുനാൾ ആശയവിനിമയം നടത്തി. പിന്നീട്​ ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ലെന്ന്​ പരാതിക്കാർ പറയുന്നു.

ഓരോരുത്തരോടും 60,000 രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചത്. പലരും 40,000 രൂപ വരെ ഷീനയുടെ അക്കൗണ്ടിലേക്ക്​ അയച്ചുകൊടുത്തു. പണം കൊടുത്ത്​ 45 ദിവസത്തിനകം വിസ നൽകാമെന്നായിരുന്നു വാഗ്ദാനം​. ശരത് മുമ്പും ഇത്തരം തട്ടിപ്പ്​ നടത്തിയിരുന്നതായി അന്വേഷണത്തിൽ അറിഞ്ഞതായി പരാതിക്കാർ പറയുന്നു. തട്ടിപ്പ്​ വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് പലരും പുതിയ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്​. 

Tags:    
News Summary - Complaint that a couple cheated by offering a foreign job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.