ഷബാന

പ്രസവ ശസ്ത്രക്രിയക്കു ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി

പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കുശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. പാലക്കാട് സ്വദേശി ഷബാനയാണ് പാലന ആശുപത്രിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിനും കലക്ടർക്കും കുടുംബം പരാതി നൽകി.

ഈ മാസം ഒമ്പതിനാണ് ഷബാനയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടന്‍ വയറുവേദന അനുഭവപ്പെട്ടുവെന്നും അത് ഡോക്ടറെ അറിയിച്ചെന്നുമാണ് പറയുന്നത്. എന്നാല്‍, പ്രസവ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വയറുവേദന സ്വാഭാവികമാണെന്നും നടന്നുകഴിയുമ്പോള്‍ വേദന മാറുമെന്നുമാണ് ഡോക്ടര്‍ അറിയിച്ചത്. തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജായി വീട്ടില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ മൂത്രമൊഴിച്ചപ്പോൾ പഞ്ഞി പുറത്ത് വരുകയായിരു​െന്നന്നാണ് ഷബാന പറയുന്നത്.

എന്നാൽ, സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയെ 36 ആഴ്ച ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദവും പ്രമേഹവുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിയന്തര പ്രസവ ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിക്ക് രക്തസ്രാവം ഉണ്ടായി. തുടർന്ന് ചികിത്സയുടെ ഭാഗമായാണ് പഞ്ഞി പുറത്തേക്ക് കാണുന്ന രീതിയിൽ സ്ഥാപിച്ചത്. ഇത് എടുത്ത് കളയണമെന്ന് അറിയിച്ചിരുന്നതായും ആശുപത്രി അധികൃതർ പറഞ്ഞു.

Tags:    
News Summary - Complaint of forgetting cotton in stomach after delivery operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.