Posted On
date_range Updated On
date_range കർമ ന്യൂസ് അവതാരകനെതിരെ പരാതി; മതവിദ്വേഷം പ്രചരിപ്പിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു
ആലുവ: മതവിദ്വേഷം പ്രചരിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനെതിരേ കർമ ന്യൂസ് അവതാരകൻ സിജോ രാജനും യൂട്യൂബ് ചാനലിനുമെതിരെ പൊലീസിൽ പരാതി. ആലുവ തുരുത്ത് ഞെട്ടണയിൽ വീട്ടിൽ എൻ.കെ. നൗഷാദാണ് ആലുവ എസ്.പിക്ക് പരാതി നൽകിയത്.
കർമ ന്യൂസ് എന്ന ഓൺലൈൻ ചാനലും അവതാരകനും നിരന്തരം പരമത വിദ്വേഷം ജനിപ്പിക്കുന്നതായാണ് ആരോപണം. മുസ്ലിം സമുദായത്തെ ഭീകരരായി താറടിച്ച് കാണിച്ച് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണ്.
അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വർഗീയ വിദ്വേഷം വമിച്ചും സ്ത്രീത്വത്തെ അപമാനിച്ചും സംസാരിച്ച ദുർഗാദാസിനെയും സിജോ പിന്തുണച്ച് സംസാരിക്കുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.