പയ്യന്നൂർ: സ്വകാര്യ ചാനലിൽ നടത്തിയ അഭിമുഖത്തിൽ സി.പി.എം ഫണ്ട് തിരിമറിയെക്കുറിച്ച് വെളിപ്പെടുത്തിയ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക ഫ്ലക്സ് ബോർഡുകൾ. ഒറ്റുകാരനെന്ന് രേഖപ്പെടുത്തിയ ബോർഡിൽ കുഞ്ഞികൃഷ്ണനെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്.
‘കഴുത്തിനുനേരെ വടിവാൾ വരുന്ന നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു. കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയിൽ വിശുദ്ധൻ എവിടെയായിരുന്നു. തടവറകളും ഇടിമുറികളും വിളിച്ച നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു. ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും. രക്തസാക്ഷികൾ സിന്ദാബാദ്’ എന്നിങ്ങനെയാണ് ബോർഡിൽ ഉള്ളത്. കുഞ്ഞികൃഷ്ണന്റെ പടം സഹിതമാണ് ബോർഡിൽ. പടത്തിൽ തെറ്റ് എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പയ്യന്നൂര്‍ എല്‍.ഐ.സി ജങ്ഷനിലും അന്നൂര്‍ കാറമേലിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബോർഡുകളിൽ സ്ഥാപിച്ച സംഘടനകളുടെയോ പ്രിന്റ് ചെയ്ത സ്ഥാപനങ്ങളുടെയോ പേരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.