കമ്യൂണിറ്റി കിച്ചണിലെ തൊഴിലാളികൾക്ക്​ ഇരുട്ടടിയായി സർക്കാർ ഉത്തരവ്

കക്കോടി: രണ്ടര ലക്ഷത്തോളം പേർക്ക്​ ദിനംപ്രതി ഭക്ഷണം നൽകുന്ന കമ്യൂണിറ്റി കിച്ചണിലെ തൊഴിലാളികൾക്ക്​ ഇരുട് ടടിയായി സർക്കാർ ഉത്തരവ്​. കോവിഡ്​ കാലത്തെ ഭക്ഷണ പ്രതിസന്ധി മറികടക്കാൻ ആരംഭിച്ച സംസ്​ഥാനത്തെ 1200ഒാളം കമ്യൂണിറ ്റി കിച്ചണിൽ ​േജാലി ചെയ്യുന്ന ആയിരക്കണക്കിന്​ കുടുംബശ്രീ പ്രവർത്തകർക്ക്​​ ഒാണറേറിയം നൽകേണ്ടതില്ലെന്ന സർക്ക ാർ ഉത്തരവാണ്​ തിരിച്ചടിയായത്​. കഴിഞ്ഞദിവസം സംസ്​ഥാന സ്​പെഷൽ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ്​ കമ്യൂണിറ്റി കിച്ചണിലെ പ്രവർത്തനത്തിന്​ ഒാണറേറിയം നൽകരുതെന്ന്​ ഉത്തരവിറങ്ങിയത്​.

സന്നദ്ധ പ്രവർത്തനം നടത്താൻ തയാറുള്ളവർ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂവെന്നും​ ഉത്തരവിൽ പറയുന്നു​. കിച്ചണിലേക്ക്​ നിയോഗിക്കപ്പെട്ടവർക്ക്​ ദിവസങ്ങളായുള്ള ജോലിക്ക്​ തൊഴിലുറപ്പ്​ വേദനമെങ്കിലും ലഭിക്കുമെന്ന്​ പ്രതീക്ഷിച്ചിരുന്നു.​ പല തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളും ആനുകൂല്യം നൽകുന്നതിനെക്കുറിച്ചും തീരുമാനിച്ചതായിരുന്നു. കമ്യൂണിറ്റി കിച്ചൺ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾക്ക്​ വർധിച്ച ചെലവാണ്​ വന്നുചേരുന്നതെന്നാണ്​ വിലയിരുത്തൽ.

ഇതു​ കണക്കിലെടുത്ത്​​ ​ ചെലവിനുള്ള തുക സ്​പോൺസർഷിപ്​ മുഖേനയോ സംഭാവന വഴിയോ സംഭരിക്കാവുന്നതാണെന്നും അല്ലാത്ത പക്ഷം തനതുഫണ്ടിൽനിന്ന്​ ചെലവാക്കാവുന്നതാണെന്നും ഉത്തരവിലുണ്ടായിരുന്നു. തനതുഫണ്ടില്ലാത്തവക്ക്​ വികസന ഫണ്ടിൽനിന്ന്​ ഉപയോഗിക്കാമെന്നും സൂചിപ്പിച്ചിരുന്നു. ​കമ്യൂണിറ്റി കിച്ചണുകളിൽ കുടുംബശ്രീ അംഗങ്ങളെ വളൻറിയർമാരായോ തൊഴിലാളികളായോ ആയിരുന്നു നിയോഗിച്ചത്​. കിച്ചണിലേക്ക്​ തീരുമാനിക്കപ്പെട്ടവർ ഹെൽത്ത്​ കാർഡ്​ എടുത്തിരുന്നു.

നൂറ്റമ്പത്​ ​േപർക്ക് തയാറാക്കുന്ന ഭക്ഷണത്തിന്​ മൂന്നുപേ​െര വരെയും അതിൽ കൂടുതലുള്ള നൂറു​േപർക്ക്​ ഒരാൾ എന്ന ക്രമത്തിൽ നിയോഗിക്കാവുന്നതുമാണെന്ന ഉത്തരവി​​െൻറ അടിസ്​ഥാനത്തിൽ ​കുടുംബശ്രീ ആവശ്യമായ പ്രവർത്തകരെ നിയോഗിച്ചിരുന്നു.​ കമ്യൂണിറ്റി കിച്ചണും ജനകീയ ഹോട്ടലുകളും ഒരുമിച്ച്​ നടത്തരുതെന്നും വേറിട്ട്​ നടത്തുന്ന ഇവയുടെ വരവു-ചെലവു കണക്കുകളും ധനവിഭവ ​സ്രോതസ്സുകളും പ്രത്യേകം തയാറാക്കണമെന്നു ഉത്തരവും ജോലിഭാരം വർധിപ്പിക്കുന്നതായും കുടുംബശ്രീ പ്രവർത്തകർ പറയുന്നു.​

Tags:    
News Summary - community kitchen-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.