വർഗീയ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കണം -ഐ.എൻ.എൽ വഹാബ് വിഭാഗം

കോഴിക്കോട്: സാമുദായിക വിരോധവും മതസ്പർധയുമുണ്ടാക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.എൽ വഹാബ് വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മദ്റസ പഠനമാണ് വർഗീയതക്ക് കളമൊരുക്കുന്നതെന്നും സർക്കാർ ചെലവിലാണ് മദ്റസകൾ നടക്കുന്നതെന്നും തെറ്റായ തരത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. കൈവെട്ടിന് ഇരയായ കാലത്ത് പൊതുജനമൊന്നാകെ പിന്തുണച്ച പ്രഫ. ടി.എൻ. ജോസഫ് എന്ന അധ്യാപകൻതന്നെ ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് അധികൃതർ തടഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

വർക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ അസീസ്, ബഷീർ ബഡേരി, അഡ്വ. മനോജ് സി. നായർ തുടങ്ങിയവർ സംസാരിച്ചു.

മഅ്ദനിയുടെ മോചനം ഉറപ്പാക്കണം

അബ്ദുന്നാസർ മഅ്ദനിയുടെ മോചനത്തിനുവേണ്ടിയുള്ള നിയമ പോരാട്ടം വൃഥാവിലായില്ലെന്ന് തെളിയിക്കുന്നതാണ് ജാമ്യകാലയളവിൽ കേരളത്തിൽ തങ്ങാൻ സുപ്രീംകോടതി നൽകിയ അനുമതിയെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Communal Propaganda: Action Must Be Taken -INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.