"ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദി മുന്നേറ്റം’ കെ.എൻ.എം സംസ്ഥാന കാമ്പയിൻ പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു

ആത്മീയചൂഷണങ്ങൾക്കെതിരെ മതവും നിറവും നോക്കാതെ രംഗത്തുവരണം -കെ.എൻ.എം

പെരിന്തൽമണ്ണ: ആത്മീയ ചൂഷണങ്ങൾക്കെതിരെ മതവും നിറവും നോക്കാതെ പൊതുസമൂഹം രംഗത്ത് വരണമെന്നും ചൂഷകർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങൾ കൊണ്ടുവരണമെന്നും കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംഘടിപ്പിച്ച ‘ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദി മുന്നേറ്റം’ കാമ്പയിൻ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.

മൂന്നു മാസം നീളുന്ന സംസ്ഥാന കാമ്പയിൻ കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു. ആത്മീയതയുടെ പേരിൽ നാട് വിട്ടവരെല്ലാം ഇന്ത്യയാണ് ഏറ്റവും പ്രബോധന സ്വാതന്ത്ര്യമുള്ള രാജ്യമെന്ന് തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ടെന്ന് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. ആത്മീയ ചൂഷണങ്ങൾക്കെതിരെ പണ്ഡിതർ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ്‌ മദനി അധ്യക്ഷത വഹിച്ചു.

പി.പി. ഉണ്ണീൻകുട്ടി മൗലവി, നൂർ മുഹമ്മദ്‌ നൂർഷ, ഡോ. ഹുസൈൻ മടവൂർ, എൻ.വി. അബ്ദുറഹ്മാൻ, ഹനീഫ് കായക്കൊടി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. പി.പി. അബ്ദുൽ ഹഖ്, അബ്ദുസ്സമദ്, ഡോ. സുൽഫിക്കർ അലി, അഹ്‌മദ്‌ അനസ്, ശരീഫ് മേലേതിൽ, സുഹ്ഫി ഇമ്രാൻ, പി.കെ. അബ്ദുല്ല ഹാജി, എൻ. കുഞ്ഞിപ്പ മാസ്റ്റർ, ടി. യൂസുഫലി സ്വലാഹി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Come forward against spiritual exploitation -KNM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.