തിരുവനന്തപുരം: ഏഴാം ശമ്പള കമീഷന്‍ കാലയളവില്‍ കോളജ് അധ്യാപകര്‍ക്കു നല്‍കിയ പി.എച്ച്.ഡി, എം.ഫില്‍ ഇന്‍ക്രിമെന്റ് തുക തിരികെ പിടിക്കാൻ ധനവകുപ്പ്. 2016ല്‍ അനുവദിച്ച ആനുകൂല്യമാണ് ഇപ്പോള്‍ തിരിച്ചു പിടിക്കുന്നത്. വിദഗ്ദ സമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് നടപടി.
പി.എച്ച്.ഡി യോഗ്യതയോടെ കോളജ് അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അഞ്ചും എം.ഫില്‍ ബിരുദധാരികള്‍ക്ക് മൂന്നും ഇന്‍ക്രിമെന്റ് നല്‍കാനായിരുന്നു 2016ലെ സര്‍ക്കാര്‍ തീരുമാനം. ഏഴാം ശമ്പള കമീഷന്‍ കാലയളവിലാണ് ഇന്‍ക്രിമെന്റ് നല്‍കിയതെങ്കിലും ആറാം ശമ്പള കമ്മിഷന്‍ കാലത്തെ വ്യവസ്ഥയാണ് നടപ്പാക്കിയത്. ഇതനുസരിച്ച്, ഒരു ഇന്‍ക്രിമെന്റ് ഇനത്തില്‍ ശരാശരി 1000 രൂപ അടിസ്ഥാന ശമ്പളത്തില്‍ കൂടി. എന്നാൽ, മുന്‍കൂര്‍ ഇന്‍ക്രിമെന്റ് അനുവദനീയമല്ലെന്ന് 2017ലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായി മുൻകൂർ ഇൻക്രിമെന്‍റ് അനുവദനീയമാണെന്നായിരുന്നു 2018ലെ യു.ജി.സി മാര്‍ഗരേഖയിൽ ചൂണ്ടിക്കാട്ടിയിരുന്നിരുന്നത്. ഇവ രണ്ടും തമ്മില്‍ വൈരുധ്യമുള്ളതിനാല്‍ വ്യക്തത തേടി കേന്ദ്രത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.
തുടർന്നാണ് പ്രശ്‌ന പരിഹാരത്തിനും വ്യക്തതക്കുമായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ട് പരിഗണിച്ചാണ് ആനുകൂല്യം പിന്‍വലിക്കാനുള്ള ഇപ്പോഴത്തെ തീരുമാനം. ആനുകൂല്യത്തിന് അര്‍ഹരായ മുന്നൂറിലേറെ അധ്യാപകരുടെ അധികവിഹിതം സ്ഥാനക്കയറ്റ കുടിശ്ശികയില്‍ നിന്നോ ക്ഷാമബത്ത പരിഷ്‌കാരത്തില്‍ നിന്നോ ആകും ഈടാക്കുക. ഫലത്തിൽ ഇവർ ഒമ്പതു വര്‍ഷത്തെ തുക സര്‍ക്കാറിലേക്ക് തിരിച്ചടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.