വെള്ളറട (തിരുവനന്തപുരം): പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവ ാവ് ആത്മഹത്യചെയ്തു. കാരക്കോണം പുല്ലന്‍തേരിയിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് നാടിനെ നടുക്കിയ സംഭ വം. പുല്ലൻേതരി കുന്നിയോട് വീട്ടിൽ അജി-സീമ ദമ്പതികളുടെ മകൾ അക്ഷിക (അമ്മു-19), കാരക്കോണം രാമവർമൻചിറ കുറുകുരൽ കാ ലായി വീട്ടിൽ മണി-രമണി ദമ്പതികളുടെ മകൻ അനു (24) എന്നിവരാണ് മരിച്ചത്. ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർഥിയായ അക്ഷിക യും കാരക്കോണത്ത് ഓട്ടോ ഡ്രൈവറായ അനുവും തമ്മിൽ പ്രണയത്തിലായിരുന്നെന്നും പ്രണയ നൈരാശ്യമാണ് കൊലക്കും ആത്മഹത്യക്കും കാരണമെന്നും പൊലീസ് പറയുന്നു.
രാവിലെ പതിനൊന്നരയോടെ സുഹൃത്തിെൻറ ബൈക്കിൽ അക്ഷികയുടെ വീട്ടിലെത്തിയ അനു വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചു. സോഡാക്കുപ്പി പൊട്ടിച്ച് ൈകയിൽ കരുതിയാണ് ഇയാളെത്തിയത്. മുറിക്കുള്ളിലേക്ക് ഓടിയ അക്ഷികയെ പിന്തുടര്‍ന്ന അനു മുറിയുടെ വാതിലടയ്ക്കുകയായിരുന്നു. സോഡാക്കുപ്പി ഉപയോഗിച്ച് അക്ഷികയുടെ കഴുത്തറുത്ത ശേഷം അനു സ്വയം കഴുത്തിലേക്ക് കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവസമയം മുത്തച്ഛൻ ചെല്ലപ്പനും മുത്തശ്ശി ബേബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ നിലവിളി കേട്ട് ഇരുവരും മുറി തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
നിലവിളി കേെട്ടത്തിയ പരിസരവാസികള്‍ വാതില്‍ തുറന്നപ്പോൾ ഇരുവരും രക്തത്തില്‍ കുളിച്ചുകിടന്നതാണ് കണ്ടത്. രണ്ടുപേരെയും കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷികയുടെ മരണം സ്ഥിരീകരിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍െവച്ചാണ് അനു മരിച്ചത്.
ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും അടുത്തിടെ അകന്നെന്നും എന്നാൽ, അക്ഷികയെ അനു ശല്യം ചെയ്യാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. ആറുമാസം മുമ്പ് അക്ഷികയുടെ ബന്ധുക്കള്‍ അനുവിനെതിരെ വെള്ളറട സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ വെള്ളറട പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ചയും നടന്നിരുന്നു.
സംഭവ സമയം അക്ഷികയുടെ പിതാവ് പെയിൻറിങ് തൊഴിലാളിയായ അജിയും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവ് സീമയും ജോലിക്ക് പോയിരിക്കുകയായിരുന്നു. എസ്.പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തും. ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അക്ഷികയുടെ സഹോദരന്‍ 10ാംക്ലാസ് വിദ്യാര്‍ഥി അഭിഷേക്. മനുവാണ് അനുവിെൻറ സേഹാദരൻ. വെള്ളറട പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.