ആലപ്പുഴ: വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന കയര്‍ കേരളയുടെ ഒമ്പതാം പതിപ്പിന് ചൊവ്വാഴ്ച തുടക്കമാകും. രാവിെല 11.30ന് ആലപ്പുഴ പാതിരപ്പള്ളി ക്യാമിലോട്ട് കണ്വെന്ഷന് സെൻററില്‍ വെർച്വലായി നടത്തുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും.
മന്ത്രി ഡോ. തോമസ് ഐസക് അധ്യക്ഷത വഹിക്കും. മന്ത്രി ജി. സുധാകരന് ഇൻറര്‍നാഷനല്‍ പവിലിയന് ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. ലിങ്ക് ഉപയോഗിച്ചും ക്യു.ആർ. കോഡ് സ്കാൻ ചെയ്തും ഓൺലൈനായി മേള കാണാം.
കയർ വ്യവസായത്തിെൻറ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾ, സെമിനാറുകൾ, വെർച്വൽ എക്സ്ബിഷൻ എന്നിവയും നൂറിൽപരം വിദേശ വ്യാപാരികളും ആഭ്യന്തരവ്യാപാരികളും കയറുൽപന്നങ്ങളുടെ വർണവൈവിധ്യം പ്രദർശിപ്പിക്കുന്നതിന് 200ൽ അധികം വെർച്വൽ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിവസം രാവിലെ 10.30 മുതൽ സംഗീത നാടക അക്കാദമി സീനിയർ ഫെല്ലോഷിപ് ജേതാവ് സദനം വാസുദേവൻ നായർ നയിക്കുന്ന കേരളീയ വാദ്യസമന്വയം നടക്കും. ഉച്ചക്ക് 2.30ന് മന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് ക്ഷേമപദ്ധതികളുടെ വിതരണോദ്ഘാടനം നിർവഹിക്കും. വൈകീട്ട് 7.30ന് സൂപ്പർ കിഡ്സ് ബാൻറ് അവതരിപ്പിക്കുന്ന സംഗീത പരിപാടി .
ബുധനാഴ്ച രാവിലെ 10ന് 'കയർ രണ്ടാം പുനസംഘടന നേട്ടങ്ങളും ഭാവി വഴികളും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 18ന് രാവിലെ 9:30ന് സാങ്കേതിക സെമിനാർ, ഉച്ചക്ക് രണ്ടിന് 'സ്റ്റാർട്ട് അപ്സ് ആൻഡ് ഇന്നോവേഷൻസ് ഇൻ കൊയർ ഇൻഡസ്ട്രീസ്' എന്ന വിഷയത്തിൽ രാജ്യാന്തര സെമിനാർ നടക്കും. 21ന് രാവിെല 10ന് സെമിനാർ മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് മൂന്നിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. മന്ത്രി ടി.എം. തോമസ് ഐസക്കിെൻറ നേതൃത്വത്തിൽ കയർ കേരള അവലോകനവും വൈകീട്ട് 6.30 മുതൽ പ്രശസ്ത സംഗീത പ്രതിഭ ആര്യ ദയാലും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.