കണ്ണൂർ: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. കണ്ണൂർ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷാണ് നോട്ടീസ് അയച്ചത്. ധർമടം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി ഇലക്ഷൻ ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറി.
പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനക്കെതിരെ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നോട്ടീസ്. പരാതി നൽകിയാളുടെ പേര് അധികൃതർ വെളിപ്പെടുത്തിയില്ല.
48 മണിക്കൂറിനുള്ളില്‍ വിശദീകരണം ഇലക്ഷന്‍ കമീഷനെ രേഖാ മൂലം ബോധിപ്പിക്കാനാണ് നിർദേശം നല്‍കിയത്. സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിനെതിരെ പേരാവൂര്‍ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് മേല്‍ അന്വേഷണം നടത്തുന്നതിന് കലക്ടര്‍ ജില്ല റൂറല്‍ എസ്.പിക്ക് കത്ത് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.