നെടുമ്പാശ്ശേരിയിൽ നിന്ന്​ വിമാന സർവീസുകൾ ഭാഗികമായി നിർത്തലാക്കി

നെടുമ്പാശേരി: കൊറോണയെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ താൽകാലികമായി നിർത്തി. സൗദി എ യർലൈൻസ്,​കുവൈത്ത് എയർവേയ്സ്, ഇൻഡിഗോ, ജസീറ വിമാന കമ്പനികൾ ഏതാനും സർവീസുകൾ നിർത്തി.

എയർ ഏഷ്യ ക്വാലാലംപൂരിലേക്ക് രണ്ട് സർവീസുകളുണ്ടായിരുന്നത് ഒന്നാക്കി. സിൽക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി. മറ്റ് ചില വിമാന കമ്പനികളും യാത്രക്കാർ കുറയുമ്പോൾ ഇടയ്ക്കിടെ സർവീസുകൾ റദ്ദാക്കുന്നുണ്ട്.

മ​സ്‌​ക​ത്തി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മൂ​ന്ന്​ വി​മാ​ന സ​ർ​വി​സ്​ ഒ​മാ​ൻ എ​യ​ർ റ​ദ്ദാ​ക്കി. ഡ​ബ്ല്യു.​വൈ 223/224 ഒ​മാ​ൻ എ​യ​ർ വി​മാ​ന​ത്തി​​െൻറ ഈ ​മാ​സം 11, 13, 14 തീ​യ​തി​ക​ളി​ലെ സ​ർ​വി​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Tags:    
News Summary - cochin international airport services -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.