File Photo

കൊച്ചിൻ കാര്‍ണിവലിന് തുടക്കം

കൊച്ചി: രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കുന്ന ചടങ്ങോടെ കൊച്ചിൻ കാര്‍ണിവല്‍ ആഘോഷങ്ങൾക്ക് തുടക്കമായി. ഫോര്‍ട്ട്‌കൊച്ചി സെയ്ന്‍റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിലായിരുന്നു ചടങ്ങ്.

യുദ്ധ സ്മാരകത്തിൽ മേയർ സൗമിനി ജെയിൻ, ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിങ് ഓഫിസർ സുനിൽ കുമാർ റോയ്, ഫോർട്ട്‌കൊച്ചി സബ് കലക്ടർ സ്‌നേഹിൽകുമാർ സിങ്, എൻ.എസ്. ഷാജി, സി.വി. ദിവാകരൻ, സി. വിശ്വംഭരൻ എന്നിവർ റീത്ത് സമർപ്പിച്ചു. തുടർന്ന് പള്ളിയിലെ ഗായകസംഘം സമാധാന സന്ദേശഗാനം ആലപിച്ചു.

മുൻ മേയർ കെ.ജെ. സോഹൻ, എൻ.എസ്. ഷാജി, പി.ജെ. ജോസി, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണി, കൗൺസിലർമാരായ ഷൈനി മാത്യു, ഷീബാലാൽ, ജയന്തി പ്രേംനാഥ്, ബിന്ദു ലെവിൻ, വിമുക്തഭടന്മാർ, ഇന്ത്യൻ സൈനികരുടേയും യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയും കുടുംബാംഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ, നാട്ടുകാർ, കാർണിവൽ ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - cochin carnival inaugural function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.