തിരുവനന്തപുരം: കേരളാ ഫിനാൻഷ്യൽ കോർപറേഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പതിമൂന്നു സംരംഭങ്ങക്കു 2023-ലെ കോസിഡിസി ദേശീയ പുരസ്കാരം നേടി.
തൃശൂരിൽ നിന്നുള്ള വി പാക്ക്, ഇൻഡകാർബ് ആക്ടിവേറ്റഡ് കാർബൺ, പാലക്കാട് നിന്നുള്ള സെൻഡ്രോയിഡ് പോളിമർ ടെക്നോളോജിസ്, കണ്ണൂർ നിന്നുള്ള ഫ്ലോററ് ബിൽഡിംഗ് സിസ്റ്റംസ്, തിരുവനന്തപുരത്തുനിന്നുള്ള ആർടെക്ക് റിയൽറ്റേഴ്‌സ്, ഫ്ലോറ്റൽസ് ഇന്ത്യ, എമറൈറ്റ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറത്ത് നിന്നുള്ള അൽ മദീന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ആയുർഗ്രീൻ ആയുർവേദ ഹോസ്പിറ്റൽസ്, എറണാകുളത്തു നിന്നുള്ള സെൻട്രിഫ് പ്രൈവറ്റ് ലിമിറ്റഡ്, വാളൂക്കാരൻ മോഡേൺ റൈസ് മിൽ, കോഴിക്കോട് നിന്നുള്ള ഗോപാൽ റിഫൈനറീസ് ആൻഡ് ഓയിൽ മിൽസ്, വായനാടിൽ നിന്നുള്ള മറീന മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ എന്നീ സംരംഭങ്ങളാണ് അവാർഡിന് അർഹരായത്.
നവംബർ 15നു കോയമ്പത്തൂരിൽ വച്ച് നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. രാജ്യത്തെ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമായ കോസിഡിസി ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. എല്ലാ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.