മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: മെഡിക്കൽ സർട്ടിഫിക്കറ്റിന് മാർഗ നിർദേശം

കോഴിക്കോട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകുമ്പോൾ സമർപ്പിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന് മാർഗം നിർദേശം. മാനദണ്ഡപ്രകാരമുള്ള സർട്ടിഫിക്കറ്റുകളും രേഖകളും അപേക്ഷകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വില്ലേജ് ഓഫിസർ, കലക്ടർ എന്നിവർ ഉറപ്പ് വരുത്തണമെന്നാണ് റവന്യൂവകുപ്പിന്റെ സർക്കുലർ.




 



ചികിൽസിക്കുന്ന ഡോക്ടർ തന്നെയായിരിക്കണം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ടത്. ചികിൽസക്ക് ചെവവഴിച്ച തുകയും, തുടർചികിൽസക്ക് ആവശ്യമായ തുകയും വ്യക്തമായ പരിശോധനക്ക് ശേഷം രേഖപ്പെടുത്തണം.

ഓരോ ചികിൽസാ വിഭാഗത്തിൽപ്പെടുന്ന ഡോക്ടർമാരും അവരുടെ ചികിൽസ വിഭാഗവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ആകണം നൽകേണ്ടത്.

തന്റെ ചികിൽസയിലിരിക്കുന്ന രോഗികൾക്കല്ലാതെ മാറ്റാർക്കെങ്കിലും മെഡിൽക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ട സാഹചര്യം വരുമ്പോൾ ചികിൽസാ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണം.

പി.എച്ച്.സി, സി.എച്ച്.സി, എഫ്.എച്ച്.സി എന്നിവിടങ്ങളിൽ നിന്ന നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 5,000 രൂപക്ക് മുകളിൽ ചികിൽസ ചെലവായി രേഖപ്പെടുത്തുന്ന ഘട്ടത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം ചികിൽസാ രേഖകൾകൂടി ഉൾപ്പെടുത്തണമെന്നാണ് സർക്കുലർ.   

Tags:    
News Summary - CM's Disaster Relief Fund: Guidelines for Medical Certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.