കൊച്ചി: പുതിയ കാലഘട്ടത്തില്‍ ലോകത്തെവിടെയും മതരാഷ്ട്രങ്ങളും രാഷ്ട്രദൈവങ്ങളും അവശ്യമില്ലെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന സി.പി.എം നേതൃത്വം നല്കുന്ന പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ തൊഴിലാളി ക്ഷേമനിധികളെയും കൊന്നിരിക്കുകയാണെന്നും ജോണ്‍ പറഞ്ഞു.
മുതിര്‍ന്ന നേതാവ് പി.ആര്.എന്‍. നമ്പീശന് രക്തപതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് അഡ്വ. എം.പി. സാജു, വികാസ് ചക്രപാണി, എ. നിസാര്‍, കാഞ്ചന മേച്ചേരി, സുധീഷ് കടന്നപ്പള്ളി, സി.കെ. രാധാകൃഷ്ണന് എന്നിവരടങ്ങിയ പ്രസീഡിയവും സംസ്ഥാന ഭാരവാഹികളായ സി.എ. അജീര്‍, കൃഷ്ണന് കോട്ടുമല, പി.ആര്.എന്‍. നമ്പീശന്, വി.കെ. രവീന്ദ്രന്, കെ. സുരേഷ് ബാബു. കെ.എ. കുര്യന് എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
അഡ്വ. തമ്പാന് തോമസ്, സമീര്‍ പുതുതുണ്ട, യോഗേന്ദ്ര യാദവ്, ചാന്ദിനി ചാറ്റര്‍ജി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ. രാജേഷ് സ്വാഗതം പറഞ്ഞു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.