തൊഴിലില്ലായ്മ നിരക്ക് കൂടുതൽ ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെന്ന് സി.എം.ഐ.ഇ റിപ്പോർട്ട്

ന്യൂഡൽഹി: ഡിസംബറിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ 8.3 ശഥമാനമായി ഉയർന്നുവെന്ന് പഠന റിപ്പോർട്ട്. സ്വതന്ത്ര സാമ്പത്തിക ചിന്താകേന്ദ്രമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡ് (സി.എം.ഐ.ഇ) ആണ് കണക്കുകൾ പുറത്തുവിട്ടത്. നഗരപ്രദേശങ്ങളിൽ 10 ശതമാനംകടന്നു. 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക്.

തൊഴിലില്ലായ്മ നിരക്ക് 2022 ജനുവരിയിൽ 6.56 ശതമാനമായിരുന്നു. മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 16 മാസത്തിനിടയിലെ ഏറ്റവും മോശം നിരക്കാണിതെന്ന് സി.എം.ഐ.ഇയുടെ ഡാറ്റയുടെ വിശകലനം വ്യക്തമാക്കുന്നു. രാജ്യത്തെ നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മയുടെ ഏറ്റവും മോശം നിരക്കിലാണ്.

2022 ഡിസംബറിൽ ഇത് 10.09 ശതമാനമായിരുന്നു. മുൻ മാസത്തെ അപേക്ഷിച്ച് 2022 ഡിസംബറിൽ രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിൽ നിരക്ക് നേരിയ തോതിൽ മെച്ചപ്പെട്ടു. സി.എം.ഐ.ഇ യുടെ കണക്കുകൾ പ്രകാരം നവംബറിലെ 7.55 ശതമാനത്തിൽ നിന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ നിരക്ക് 7.44 ശതമാനമായി കുറഞ്ഞു. എന്നാൽ, രണ്ട് മേഖലകളിലും തൊഴിലില്ലായ്മ നിരക്ക് വർഷം മുഴുവനും വഷളായി.

നിലവിൽ രാജ്യത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലാണ് (37.4 ശതമാനം), രാജസ്ഥാൻ (28.5 ശതമാനം), ഡൽഹി (20.8 ശതമാനം). ഒഡീഷ (0.9 ശതമാനം, ഗുജറാത്ത് (2.3 ശതമാനം), കർണാടക (2.5 ശതമാനം) എന്നിങ്ങനെയാണ്. 2019 ഡിസംബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.7 ശതമാനമായിരുന്നു; 2020 ഡിസംബറിൽ ഇത് 9.1 ശതമാനമായിരുന്നു; 2021 ഡിസംബറിൽ ഇത് 7.9 ശതമാനമായിരുന്നുവെന്ന് സി.എം.ഐ.ഇ പറയുന്നു.



Tags:    
News Summary - CMIE report that unemployment in India rose to 8.3 percent in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.