ദുരിതാശ്വാസനിധിയിൽ തട്ടിപ്പ്; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രൻ

ഉദുമ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ 20 കോടിയുടെ തീവെട്ടി കൊള്ളയാണ് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. ഉന്നതതല ഗൂഢാലോചനയാണ് നടന്നത്. ഹൈകോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥർ മാത്രമല്ല തട്ടിപ്പിന് പിന്നിലുള്ളത്. ശിപാർശ നൽകിയ ഉന്നത രാഷ്ട്രീയ നേതാക്കളെ കണ്ടെത്തി അവരുടെ പങ്ക് കൂടി പുറത്തുകൊണ്ടുവരണം.

തട്ടിപ്പിലെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കണം. സർക്കാർ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ ശിപാർശയിലൂടെ നടന്ന തട്ടിപ്പ് അന്വേഷണ പരിധിയിൽ വരണം.

ലൈഫ് മിഷൻ അഴിമതിക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസാണ്. സി.എം. രവീന്ദ്രന്‍റെ പങ്ക് പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെയും ഓഫിസാണ് അഴിമതിക്ക് പിന്നിലെന്ന് വ്യക്തമായി കഴിഞ്ഞു. ഇതും അന്വേഷണ പരിധിയിൽ വരണം. മുഖ്യമന്ത്രിയുടെയും റവന്യുമന്ത്രിയുടെ പങ്കും അന്വേഷിക്കണം.

തെഴിലുറപ്പ് തൊഴിലാളികളെ ജോലി സമയത്ത് ഭീഷണിപ്പെടുത്തി കൊണ്ടുപോയി സി.പി.എമ്മിന്‍റെ പാർട്ടി ജാഥ വിജയിപ്പിക്കാൻ നോക്കുകയാണ്. ജാഥയ്ക്ക് പോകാത്തവർക്ക് തുടർന്ന് ജോലി കിട്ടില്ല. ജാഥയിൽ പോയവർക്ക് ജോലിക്ക് പോകാതെ ഒപ്പിട്ട് വേതനം വാങ്ങാമെന്നാണ് പറയുന്നത്. തൊഴിലുറപ്പിലെ തട്ടിപ്പ് കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽ പെടുത്തുമെന്നും കേന്ദ്രമാണ് പണം നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - cmrdf fund fraud K surendran demands a judicial inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.