‘സി.എം വിത്ത് മി’ തുടരും; ഷാജഹാന്റെ പരാതി തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലായ ‘സി.എം വിത്ത് മി’ തുടരും. പരിപാടി വോട്ടര്‍മാരെ സ്വാധീനിക്കുന്നെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് നല്‍കിയ പരാതി തള്ളിയതിനെ തുടർന്നാണിത്‌.

പരാതി ലഭിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പു കമീഷണർ, സര്‍ക്കാരിനോട്‌ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പരാതികളിലാണ് തീരുമാനമെടുക്കുന്നതെന്നാണ് സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി മറുപടി നല്‍കിയത്. പുതിയ പ്രഖ്യാപനങ്ങൾ ‘സി.എം വിത്ത് മി’യില്‍ നടത്തുന്നില്ലെന്നും മറുപടിയിലുണ്ട്. പിന്നാലെയാണ്‌ ഷാജഹാന്റെ പരാതി തള്ളിയത്‌. 

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'സി എം വിത്ത് മി' എന്ന പേരില്‍ സിറ്റിസണ്‍ കണക്ട് സെന്ററിന് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിരുന്നു. മുഖ്യമന്ത്രിയാണ് സെന്റർ ഉദ്ഘാടനം ചെയ്തത്. 

നടന്‍ ടോവിനോ തോമസ് ആദ്യ കോള്‍ ചെയ്തുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിക്ക് എല്ലാ ആശംസകളും നടന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. 

Tags:    
News Summary - 'CM with Me' to continue; Shahjahan's complaint dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.