നാളെ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടും; മന്ത്രിസഭ യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി നാളെ യു.എസിലേക്ക് പോകും. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് യു.എസിലേക്ക് പുറപ്പെടുന്നത്. 18 ദിവസത്തേക്കാണ് യാത്ര. യു.എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9 മണിക്ക് ഓണ്‍ലൈനായി ചേരും. മുഖ്യമന്ത്രി യു.എസില്‍ നിന്നും യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ചികിത്സക്കായി നാളെ പോകുന്ന കാര്യം ഇന്നലെ സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ജനുവരിയില്‍ അദ്ദേഹം യു.എസില്‍ ചികിത്സക്ക് പോയപ്പോള്‍ തുടര്‍ ചികിത്സ വേണമെന്ന് നിർദേശിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള തിരക്ക് മൂലം വൈകിപ്പിക്കുകയായിരുന്നു.

Tags:    
News Summary - CM to leave for US tomorrow The cabinet will attend the meeting online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.