Posted On
date_range Updated On
date_range ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക് മുഖ്യമന്ത്രി പിന്തുണ നൽകുന്നു – വി.എം സുധീരൻ
തിരുവനന്തപുരം: ലോ അക്കാദമിയിലെ ക്രമക്കേടുകൾക്ക് മുഖ്യമന്ത്രി പൂർണ പിന്തുണ നൽകുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രിയുടെ ഉത്തരവിനെ തള്ളിപ്പറയുകയും അവഗണിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. ഇൗ നടപടി മുഖ്യമന്ത്രി സ്ഥാനത്തിനു ചേർന്നതല്ല.
സഹപ്രവർത്തകനായ മന്ത്രിയേക്കാൾ മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നത് ലോ അക്കാദമി മാനേജ്മെൻറിനാണ്. മാനേജ്മെൻറും മുഖ്യമന്ത്രിയും ഒത്തുകളിക്കുകയാണെന്നും സുധീരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.